മമ്മൂട്ടി നായകനായി അഭിനയിച്ച കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ തനിക്ക് നേരിട്ട അസഭ്യവര്‍ഷത്തിനെതിരെ നടി പാര്‍വതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് പരാതി.
തന്നെ മോശമാക്കി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ട്, ഇത് തടയണം. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പാര്‍വതി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി സൈബര്‍ സെല്ലിനാണ് പരാതിയിന്മേല്‍ അന്വേഷണത്തിന്റെ ചുമതല.
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് കസബയെ വിമര്‍ശിച്ച് പാര്‍വതി സംസാരിച്ചത്. ചിത്രം കടുത്ത സ്ത്രീവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും മലയാളത്തിലെ ഒരു മഹാനടന്‍ ഇത്തരമൊരു ചിത്രത്തില്‍ അഭിനയിച്ചതില്‍ ദുഃഖമുണ്ടെന്നുമാണ് പാര്‍വതി പറഞ്ഞത്. പിന്നീട് ഈ പരാമര്‍ശം വലിയ വിവാദമാവുകയായിരുന്നു.
പാര്‍വതിയെ പിന്തുണച്ചെത്തിയ ഗീതു മോഹന്‍ദാസ് റിമ കല്ലിങ്കല്‍ എന്നിവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.