തന്റെ മകളെ ചതിച്ചത് കൂടെ പഠിച്ചവരാണെന്ന് ഹാദിയയുടെ അമ്മ . സഹപാഠികള്‍ ചതിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല, ജസീന, ഫസീന എന്നീ സുഹൃത്തുകളാണ് തന്റെ മകളെ ചതിച്ചത്. ഇവരുടെ പിതാക്കന്‍മാര്‍ ഹാദിയയെ തങ്ങളെ അറിയിക്കാതെ കോഴിക്കോടു കൊണ്ടുപോയി മതം മാറ്റുകയായിരുന്നെന്നും പൊന്നമ്മ അശോകന്‍ പറഞ്ഞു. കേരളത്തിലേക്ക് പുറപ്പെടന്നതിന് മുമ്പ് ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൊന്നമ്മ.
ഹാദിയയെ കാണാന്‍ സേലത്ത് പോകും താന്‍ അവളുടെ അച്ഛനാണ്. ഫെഫിന്‍ ജഹാന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്നും പിതാവ് അശോകന്‍ പറഞ്ഞു.ഷെഫിന്‍ ഹാദിയയുടെ ഭര്‍ത്താവാണെന്നത് സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്നും ഇടക്കാല വിധി തന്റ വിജമാണെന്നും അശോകന്‍ പറഞ്ഞു.
ഇന്ന് ഉച്ചയോടെ ഹാദിയ സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പോയിരുന്നു.തുടര്‍ന്ന് ഉച്ചക്ക് രണ്ടരക്കുള്ള വിമാനത്തില്‍ അച്ഛനും അമ്മയും കേരളത്തിലേക്ക് മടങ്ങി.