Skip to main content
Idukki

joyce george

ഇടുക്കി ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. എം.പിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ തരിശു ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടെ നടപടി.

 

ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ഏഴാം തീയതി ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജിന് സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അദ്ദേഹം ഹാജരാക്കിയ രേഖകള്‍ പരിശോധിശോധിച്ച കളക്ടര്‍ പട്ടയം വ്യാജമാണെന്നും ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും കണ്ടെത്തി.

 

വട്ടവട, കൊട്ടക്കമ്പൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂര്‍ മേഖലകളില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതിന്റെ
ഭാഗമായിട്ടാണ് എം.പിക്കും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ് അയച്ചത്. കൊട്ടക്കാമ്പൂരില്‍ ഇവര്‍ക്കുള്ള ഭൂമി അനധികൃതമാണെന്നാണ് ആരോപണം.

 

കൊട്ടക്കാമ്പൂരിലെ ഭൂമി പിതാവില്‍ നിന്ന് കൈമാറിക്കിട്ടിയതാണെന്നാണ് ജോയ്‌സ് ജോര്‍ജിന്റെ എംപിയുടെ വാദം. ഈ വാദത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

 

 

Tags