Skip to main content
Thiruvananthapuram

rekha sharma

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തുമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ.  മതംമാറ്റവുമായി ബന്ധപ്പെട്ടുള്ള പതിനൊന്ന് പരാതികള്‍ ഡിജിപിക്ക് കൈമാറിയെന്നും രേഖാ ശര്‍മ്മ അറിയിച്ചു.കേരളത്തല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നും  രേഖാ ശര്‍മ്മ പറഞ്ഞു. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

 

ഐ.എസില്‍ ചേരാനായി രാജ്യം വിട്ടെന്ന് കരുതപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവിനെ രേഖ ശര്‍മ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് അവര്‍ ഡി.ജി.പിയെ കണ്ടത്. കഴിഞ്ഞ ദിവസം ഹാദിയയുടെ വീട്ടിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തിയിരുന്നു.