സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. ചൈന്നെയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. രാവിലെ പത്തേകാലോടെ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച് മൃതദേഹം ചെന്നൈയിലെ വസതിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. മരണ വാര്‍ത്തയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇങ്ങോട്ടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കുടുംബത്തോടൊപ്പം ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു. പുതിയ ഒരു സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 150 തിലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമസിനിമ 'ഉത്സവ'മായിരുന്നു.1982 ല്‍ ആരൂഢം എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയരുന്നു. രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ജെ.സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ആളായിരുന്നു അദ്ദേഹം. താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ഐ.വി ശശി വഹിച്ച പങ്ക് വലുതാണ്.വാണിജ്യ സിനിമയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്താന്‍ എന്നും അദ്ദേഹം തയ്യാറായിരുന്നു. സംവിധായകന്‍ എന്നനിലയില്‍ മാത്രമല്ല സിനിമ സാങ്കേതികതയിലും അദ്ദേഹം കഴിവുതെളിച്ചിട്ടുണ്ട്. സിനിമയിലൂടെ അദ്ദേഹം പ്രതിപാതിക്കാത്ത വിഷയങ്ങള്‍ കുറവാണ്. ജയന്‍ എന്ന നടനെ പരാമവധി ഉപയോഗിച്ച സംവിധായനാണ് ഐ.വി ശശി. അങ്ങാടി, അവളുടെ രാവുകള്‍, മൃഗയ, ദേവാസുരം, ഈറ്റ, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ മലയാളികളുടെ മനസ്സില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.