ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി കേസ് ഒത്തുതീര്‍പ്പാക്കി എന്ന് പറയുന്നവര്‍ തന്നെ അതിനെക്കുറിച്ച് പ്രതികരിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടി.പി വധക്കേസ് അന്വേഷണം കോണ്‍ഗ്രസ്സ് ഇടയ്ക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
വിന്‍സന്‍ എം പോളിനെ പോലുള്ള പ്രഗത്ഭരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. കേസ് കോടതിയില്‍ തെളിഞ്ഞതാണ്. പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തു. കേസ് സംബന്ധിച്ച് തന്റെ കൈയില്‍ തെളിവുകളൊന്നുമില്ല. ടി.പി വധകേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടായിരുന്നു. ഇത് കോടതി അംഗികരിച്ചതാണ്. കേസില്‍ കുഞ്ഞനന്തനപ്പുറം പ്രതികളുണ്ടോ എന്ന് പറയേണ്ടത് അന്വേഷണ സംഘമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെ അന്വേഷണ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു വി.ടി ബലറാം ഫേസ്ബുക്ക് പോസ്റ്റലൂടെ ടി.പി വധക്കേസ് ഒത്തുതീര്‍പ്പാക്കിയെന്നും അതിനുള്ള പ്രതിഫലമാണ് ഈ നടപടിയെന്നും പ്രതികരിച്ചത്.