കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ യു.ഡി.എഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് കോടിയേരി

Glint staff
Mon, 09-10-2017 12:13:59 PM ;
Thiruvananthapuram

 kodiyeri

കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ യു.ഡി.എഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തിനെതിരെ യോജിച്ചുനടത്തേണ്ട സമരങ്ങളെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രിയുമായി ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരമാകാമായിരുന്നു. അതിനുള്ള ശ്രമങ്ങള്‍ നടത്തിയതുമാണ് എന്നാല്‍ യു.ഡി.എഫ് അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്.പിന്മാറുകയായിരുന്നു. യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ സംസ്ഥാന സര്‍ക്കാരിനും എതിരെയാണ് അതുകൊണ്ടാണ് ഹര്‍ത്താലിനെ പിന്തുണക്കാത്തത്. കേന്ദ്രത്തിനെതിരെ മായിരുന്നെങ്കില്‍ എതിര്‍ക്കില്ലായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Tags: