സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം.
പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ അധികാരമേറ്റെടുത്തത്. രണ്ടുതവണ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2014 തൊട്ട് ലീ കുന്‍ ഹിയുടെ മകന്‍ ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.