അമേരിക്കയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒ എലോണ്‍ മസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അടക്കം അമേരിക്കയിലെ പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്.
പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവം പരിശോധിച്ച് വരികയാണെന്നും പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ട്വിറ്റര്‍ വ്യക്തമാക്കി.