കൊറോണ പ്രതിരോധ മരുന്നുമായി ഓസ്‌ട്രേലിയ: ആദ്യ പരീക്ഷണം മൃഗങ്ങളില്‍ നടത്തി

Glint desk
Thu, 02-04-2020 01:32:04 PM ;

ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് കൊറോണവൈറസ്. വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സി.എസ്.ഐ.ആര്‍.ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് തുടങ്ങിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 

ഓസ്‌ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. പരീക്ഷണത്തിന്റെ പൂര്‍ണഫലം ലഭിക്കാന്‍ മൂന്ന് മാസമെങ്കിലും എടുക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. 

ആദ്യഘട്ട ഫലം ജൂണ്‍ മാസത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. പരീക്ഷണം വിജയകരമായാല്‍ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാന്‍ 12-18 മാസമെങ്കിലും എടുക്കും. 

 

Tags: