Skip to main content

മാധ്യമപ്രവര്‍ത്തകനായ കടവില്‍ റഷീദിനും ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജി. സുരേഷ്‌കുമാറിനും എതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. 
വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിനെ തുടര്‍ന്ന് സെന്‍കുമാര്‍ കടവില്‍ റഷീദിനെ പരസ്യമായി അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും

ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകനെ പ്രസ്‌ക്ലബിലെ വാര്‍ത്താസമ്മേളനത്തിനിടെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ മെസേജിട്ടതിനാണ് പി.ജി. സുരേഷ്‌കുമാറിനെതിരെ കേസെടുത്തത്. 

യോഗി പോലീസിനെ പോലെ കേരളാ പോലീസും അധഃപതിച്ചു എന്നും കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണ് കേരളാപോലീസില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയം നിയമസഭയില്‍ ഉന്നയിയ്ക്കുമെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കള്ളക്കേസ് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. 

 

Tags