സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും മറികടന്ന് കുതിക്കുന്നു.പവന് ഇന്ന് 120 രൂപയാണ് കൂടിയ്. ഇതോടെ ഒരു പവന് 29680 രൂപയായി. ഗ്രാമിന് 3710 രൂപയും.നാല് ദിവസത്തില്‍ 680 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് കൂടിയത്.ആഗോള വിപണിയിലെ വില വര്‍ദ്ധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്.
ഇറാന്‍ രഹസ്യസേനയുടെ മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ അമേരിക്ക വധിതച്ചതാണ് സ്വര്‍ണവില വര്‍ദ്ധനക്ക് പ്രധാന കാരണമായിരിക്കുന്നത്. ഇറാന്‍ അമേരിക്കക്കെതിരെ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ യുദ്ധസാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഡോളറിലുള്ള നിക്ഷേപം സുരക്ഷിതമല്ലെന്ന് കണ്ട് നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കുകയാണ്.
ഇതേ കാരണത്താല്‍ തന്നെ ക്രൂഡ്ഓയില്‍ വില കൂടുന്നതും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്.