Skip to main content
Abu Dhabi

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍ എത്തി. എത്തിഹാദ് വിമാനത്തില്‍ രാവിലെ ഏഴിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ വി.ഐ.പി ലോഞ്ചില്‍  നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍, ഇന്ത്യന്‍ എംബസി കോണ്‍സല്‍ രാജമുരുകന്‍, അബുദാബിയിലെ പ്രോട്ടോകോള്‍ ഓഫിസര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ധനസമാഹരണം ലക്ഷ്യമിട്ടാണ് പിണറായി വിജയന്‍ യു.എ.ഇ സന്ദര്‍ശിക്കുന്നത്. നേരത്തെ മറ്റ് മന്ത്രിമാരും ധനശേഖരണത്തിനായി വിവിധ രാജ്യങ്ങളിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം ഇതിന് അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയ്ക്ക് മാത്രം കര്‍ശന ഉപാധികളോടെ യാത്രാനുമതി നല്‍കുകയായിരുന്നു.