Skip to main content
New York

അമേരിക്കയില്‍ മെക്കാനിക്ക് വിമാനം വിമാനം തട്ടിയെടുത്ത് പറന്നു. സീടാക് സീടാക് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് മെക്കാനിക്ക് യാത്രാവിമാനവുമായി കടന്നത്. യാത്രക്കാര്‍ കയറുന്നതിനായി നിര്‍ത്തിയിട്ടിരുന്ന അലാസ്‌ക എയര്‍ലൈന്‍സിന്റെ ഹൊറൈസണ്‍ വിമാനം പെട്ടെന്ന് ഇയാള്‍ പറത്തുകയായിരുന്നു. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുണ്ടായിരുന്നില്ല.

 

എയര്‍ട്രാഫിക്ക് കണ്‍ട്രോളിന്റെ അനുമതി വാങ്ങാതെ വിമാനം ഉയര്‍ന്നതോടെ അധികൃതര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് രണ്ട് സൈനിക വിമാനങ്ങള്‍ ഈ വിമാനത്തെ പിന്തുടര്‍ന്നു. എന്നാല്‍ കുറച്ച് ദൂരം പിന്നിട്ട ശേഷം വിമാനം തകര്‍ന്നു വീണു. മെക്കാനിക്കിന് വിമാനം പറത്തുന്നതിലുള്ള പരിചയക്കുറവായിരിക്കാം വിമാനം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

സംഭവത്തെ ഭീകരാക്രമണവുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, മെക്കാനിക് തനിച്ചാണു വിമാനം തട്ടിയെടുത്തതെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും അധികൃതര്‍ പറഞ്ഞു.