ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്‌സീന്‍ കൊവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുള്ള വാക്‌സീനുകളുടെ പട്ടികയില്‍ കൊവാക്‌സിനേയും ലോകാരോഗ്യ സംഘടന വിദഗ്ധ സമിതി ഉള്‍പ്പെടുത്തി. ഇതോടെ കൊവാക്‌സീന്‍ എടുത്തവരുടെ വിദേശയാത്ര പ്രശ്‌നത്തിന് പരിഹാരമാകും. ഭാരത് ബയോടെകാണ് കൊവാക്‌സീന്‍ നിര്‍മ്മാതാക്കള്‍.
ഏപ്രില്‍ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്‌സിന്‍ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ബുധനാഴ്ച സംഘടനയുടെ ഉപദേശക സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷമാണ് കൊവാക്‌സിനുള്ള അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.