2025ഓടെ ഇന്ത്യയിലെ കാന്‍സര്‍ രോഗികളില്‍ 12% വര്‍ധന ഉണ്ടാകും; ഐ.സി.എം.ആര്‍

Glint desk
Wed, 19-08-2020 11:56:53 AM ;

2025 ആകുന്നതോടെ ഇന്ത്യയിലെ കാന്‍സര്‍ കേസുകള്‍ 12% വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ദി നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം റിപ്പോര്‍ട്ട് 2020 ഐ.സി.എം.ആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചും ചേര്‍ന്ന് പുറത്തിറക്കിയത്. 

2020-ല്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കാന്‍സര്‍ കേസുകളില്‍ 6,79,421 പേര്‍ പുരുഷന്മാരും, 7,12,758 പേര്‍ സ്ത്രീകളുമാണ്. 2025 ആകുന്നതോടെ ഇത് യഥാക്രമം 7,63,575, 8,06,218 ആയി ഉയരുമെന്നാണ് ഡേറ്റകള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരില്‍ ശ്വാസകോശം, വായ്, വയറ്, അന്നനാളം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് കൂടുതല്‍ കാണുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയ അര്‍ബുദവുമാണ് കൂടുതല്‍.

Tags: