രാജ്യത്തെ കൊറോണവ്യാപന സാഹചര്യം വിലയിരുത്താന്‍ വിപുലമായ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഹര്‍ഷവര്‍ദ്ധന്‍ ചര്‍ച്ച നടത്തും. ഓരോ സംസ്ഥാനങ്ങളിലേയും കൊറോണവ്യാപന തോതും ചികില്‍സാ സൗകര്യങ്ങളും ആരോഗ്യമേഖലയിലെ പ്രതിസന്ധികളും എല്ലാം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച.
ഓരോ സംസ്ഥാനങ്ങളിലേയും ആരോഗ്യ സ്ഥിതി സംബന്ധിച്ച് സമഗ്രമായി ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ഉദ്ദേശം എന്നാണ് മനസ്സിലാക്കുന്നത്. രോഗ വ്യാപനത്തിന്റെ തോത് അനിയന്ത്രിത അവസ്ഥയിലുള്ള സംസ്ഥാനങ്ങളും രോഗവ്യാപനം ഫലപ്രദമായി തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞ കേരളമടക്കമുള്ള സംസ്ഥാനങ്ങളും സ്ഥിതി വിവരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിക്കും.