Skip to main content

കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ച വയനാട്, കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാം എന്നാല്‍ കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് കര്‍ണ്ണാടക അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചതിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കര്‍ണാടക എ.ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 

ലോക്ക്ഡൗണിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ അടച്ചതെന്നും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ ഹൈക്കോടതിക്ക് ഇടപെടുന്നതിന് നിയമപരമായി പരിമിതികളുണ്ടെന്നുമാണ് അവരുടെ പക്ഷം. അതേസമയം പൗരാവകാശ ലംഘനമാണ് ഇതെന്നും കേരളത്തിലെ പൗരന്മാര്‍ക്ക് അവശ്യസാധനങ്ങളും ചികില്‍സ ലഭിക്കാത്ത സാഹചര്യമുണ്ടയെന്നും കേരളം വ്യക്തമാക്കി. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അവകാശമില്ലെന്നും ഇരിട്ടി, കുടക്, വിരാജ്‌പേട്ട റോഡുകള്‍ തുറക്കണമെന്നും കേരളം അവശ്യമുന്നയിച്ചു. ഇക്കാര്യത്തില്‍ നാളെ നിലപാട് വ്യക്തമാക്കാമെന്ന് കര്‍ണാടക കോടതിയെ അറിയിച്ചു. 

രോഗികളെ തടയരുതെന്ന് കേസ് പരിഗണിക്കവെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതിര്‍ത്തി അടച്ചതോടെ രണ്ട് രോഗികള്‍ ചികില്‍സ കിട്ടാതെ മരിച്ച സാഹചര്യമുണ്ടായിരുന്നു.  

Tags