സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 320 രൂപയാണ് ഒരു പവന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണ്ണം പവന് 31,800 രൂപയായി. ഗ്രാമിന് 3975 രൂപയാണ് വില. തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില വര്‍ദ്ധിക്കുന്നത്.
കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 1,880 രൂപയാണ് കൂടിയത്. ഈ വര്‍ഷം ജനുവരി ആറിനാണ് പവന് 30,000 രൂപ കടന്നത്.
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ഭീതിയാണ് സ്വര്‍ണ്ണ വിലയില്‍ പ്രതിഫലിക്കുന്നത്.