Skip to main content

നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറു മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റും. പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. മുമ്പ് ജനുവരി 17നും ഫെബ്രുവരി 1നും പ്രതികളെ തൂക്കിലേറ്റാന്‍ തീരുമാനം ഉണ്ടായിരുന്നു. 

വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. എന്നാല്‍ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയ്ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള സമയം ഇനിയും അവശേഷിക്കുന്നുണ്ട്.