ദേശീയ പൗരത്വ രെജിസ്റ്ററും, ജനസംഖ്യ രെജിസ്റ്ററും തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. പാര്‍ട്ടി പ്രമേയം പാസാക്കി. പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സി.എ.എയ്കും എന്‍.പി.ആറിനുമെതിരെ പ്രതിപക്ഷത്തെയും അണിനിരത്തി പ്രതിഷേധം ശക്തമാക്കാനും ഡി.എം.കെ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
ദില്ലിയില്‍ വച്ച് നടന്ന കോണ്‍ഗ്രസ്സ് വിളിച്ച യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ്സുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും എന്‍.ഡി.എയുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യങ്ങള്‍ ഒന്നും ഇല്ലെന്നും ഡി.എം.കെ.നേതാവ് കനിമൊഴി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.