ഡല്‍ഹി ഐഐഐടി വിദ്യാര്‍ത്ഥിക്ക് 1.45 കോടി ശമ്പളവാഗ്ദാനം

Glint Desk
Thu, 07-11-2019 12:46:23 PM ;

IIIT

ഡല്‍ഹിയിലെ ഐഐഐടി ഇന്‍സ്റ്റിറ്റ്യൂട്ടായ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥിനിക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ 1.45 കോടി രൂപ ശമ്പളവാഗ്ദാനം ലഭിച്ചതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ചൊവ്വാഴ്ച കോളേജ്  പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.അടുത്ത അടുത്ത അദ്ധ്യയന വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥിക്കാണ് റെക്കോര്‍ഡ് തുക ശമ്പളമായി ലഭിക്കുക.

 ഐഐഐടിയില്‍ നിന്ന് 2020 ല്‍ പഠനം പൂര്‍ത്തിയാക്കുന്ന 562 വിദ്യാര്‍ഥികള്‍ക്കും ഇതുവരെ ഉദ്യോഗനിയമനം ലഭിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.310 പേര്‍ക്ക് ജോലിയും 252 പേര്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരവുമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് 43 ലക്ഷം, 33 ലക്ഷം രൂപ പ്രതിഫല വാഗ്ദാനവും ലഭിച്ചു.കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മികച്ച പ്രതിഫലമാണ് ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, 
ഫെയ്‌സ്ബുക്ക്,ആമസോണ്‍,അഡോബി,റിലയന്‍സ്&സാംസങ് ആര്‍&ഡി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ്  വിദ്യാര്‍ഥികളെ തേടിയെത്തിയിരിക്കുന്നത്.

 

 

 

 

 

 

Tags: