പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സേവനം തടസ്സപ്പെട്ടെന്ന് ആരോപിച്ച് ഉപയൊക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍ ഇത് സ്ഥീരികരിച്ചു.
ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, വോയിസ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയതായി എയര്‍ടെല്‍ ഓപ്പറേറ്റര്‍ കസ്റ്റമര്‍ കെയര്‍ ട്വീറ്റ് ചെയ്തു. പിന്നീട് ഇവ പിന്‍വലിച്ചു.