Skip to main content

onion.

ബംഗളൂരുവില്‍ ഉള്ളിവില രാജ്യത്ത് ആദ്യമായി കിലോഗ്രാമിന് 200 രൂപയും കടന്നു. ഉള്ളിയുടെ ശരാശരി വില രാജ്യത്ത് 140 അടുത്തെത്തി നില്‍ക്കുമ്പോഴാണ് ബംഗളൂരുവില്‍ വില 200 കടന്നത്. എന്നാല്‍ മൊത്തവ്യാപാരികള്‍ ക്വിന്റലിന് 14000 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്.

അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയില്‍ മഹാരാഷ്ട്രയിലേയും കര്‍ണാടകത്തിലേയും ഉള്ളികൃഷിയുടെ എഴുപത് ശതമാനവും ചീഞ്ഞ് നശിച്ചിരുന്നു. ഇതാണ് ഉള്ളിയുടെ ക്ഷാമത്തിന് കാരണമായത്. സാധാരണയായി ഒരു ദിവസം എത്തുന്നതിന്റെ മൂന്നിലൊന്ന് ലോഡുമാത്രമാണ് ബംഗളൂരുവില്‍ എത്തുന്നത്.

ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന ഉള്ളിക്ക് ഗുണനിലവാരവും കുറവാണെന്ന് പരാതിയുണ്ട്. ഉള്ളി വില വര്‍ദ്ധിച്ചതോടെ കൃത്രിമക്ഷാമത്തിലൂടെ കൊള്ള ലാഭം നേടുന്ന പൂഴ്ത്തിവയ്പ്പുകാരെ തേടിയുള്ള അന്വേഷണവും സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.