ആഗോള പത്രസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ സ്ഥാനം വീണ്ടും താണു. കഴിഞ്ഞ ദിവസം പുറത്തുവന്ന 180 രാജ്യങ്ങളുടെ പട്ടികയില്‍ 140-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2018ല്‍ 138-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പട്ടികയില്‍ നോര്‍വേയാണ് ഒന്നാംസ്ഥാനത്ത്. തുര്‍ക്ക്‌മെനിസ്താനാണ് ഏറ്റവും പിന്നില്‍. പാരീസ് ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (ആര്‍.എസ്.എഫ്.) എന്ന സംഘടനയാണ് പട്ടിക തയ്യാറാക്കിയത്.
പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയം ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം ഏറെ അപകടം പിടിച്ച സാഹചര്യമാണ് രാജ്യത്തുള്ളതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ആറു മാധ്യമപ്രവര്‍ത്തകര്‍ ജോലിയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ കൊല്ലപ്പെട്ടു. പോലീസ്, മാവോവാദികള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനല്‍സംഘങ്ങള്‍ എന്നിവരില്‍നിന്നാണ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നത്. പ്രത്യേകിച്ചും ഗ്രാമീണമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് വെല്ലുവിളി നേരിടുത്തനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.