Skip to main content
Delhi

 Election-commission

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവവുമായി ബന്ധപ്പെട്ട് ആദായനികുതി മേധാവിയെയും റവന്യൂ സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

 

പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വച്ചുള്ള നീക്കമാണ് ആദായനികുതി വകുപ്പ് നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്.
റെയ്ഡിന് പിന്നില്‍ ബി.ജെ.പിയാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ക്കിടയിലാണ് കമ്മീഷന്റെ നടപടി.

 

ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെയാണ് ആദായനികുതി വകുപ്പിന്റെ നീക്കം.