കേരള ബ്ലാസ്റ്റേഴ്സ് ഡേവിഡ് ജെയിംസിനെ പുറത്താക്കി

Glint Staff
Tue, 18-12-2018 12:53:03 PM ;
Kochi

 david-james

കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ടീമിന്റെ ഈ സീസണിലെ തുടര്‍ച്ചയായ മോശം പ്രകടനത്തെത്തുടര്‍ന്നാണ് തീരുമാനം. മാനേജ്മെന്റുമായുള്ള പരസ്പരധാരണയെത്തുടര്‍ന്നാണ് നടപിടി.

 

ഡേവിഡ് ജയിംസ് ടീമിനു നല്‍കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.

 

ക്ലബ്ബിനോടൊപ്പമുള്ള നാളുകളില്‍ ടീമംഗങ്ങളും മാനേജ്മെന്റും നല്‍കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണു ടീമില്‍നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയില്‍ സ്നേഹനിര്‍ഭരമായ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

 

Tags: