Skip to main content
Delhi

ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനൊരുങ്ങുന്നു. നവംബര്‍ 19ന് നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ഊര്‍ജിത് പട്ടേലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണിലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് പട്ടേലിന്റെ രാജിവാര്‍ത്ത പുറത്ത് വരുന്നത്.

 

കരുതല്‍ധനത്തില്‍നിന്ന് കൂടുതല്‍ തുക വേണമെന്ന സര്‍ക്കാര്‍ ആവശ്യം ആര്‍.ബി.ഐ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍നിന്ന് 3.6ലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

 

സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പറ്റില്ലെങ്കില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ തല്‍സ്ഥാനത്ത് തുടരേണ്ടതില്ല എന്ന് ആര്‍.എസ്.എസ് കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു.

 

Tags