Skip to main content
Delhi

pdp-bjp, allaince

ജമ്മു കാശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിച്ചു. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

 

കുറച്ച് മാസങ്ങളായി ഇരു കക്ഷികളും ഇടച്ചിലില്‍ ആയിരുന്നു. കാശ്മീരില്‍ തുടരെ തുടരെ ഉണ്ടാകുന്ന കാലാപങ്ങളും ഭീകരാക്രമണങ്ങളും ബി.ജെ.പിയെ ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കുന്ന സാഹചര്യവും ഉണ്ടായി.കത്തുവ സംഭവത്തിന് ശേഷം  ഇരുപാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തിരുന്നു.

 

ബി.ജെ.പിക്ക് ഇരുപത്തിയഞ്ച് എംഎല്‍എമാരും പിഡിപിക്ക് 28 എംഎല്‍എമാരുമാണുള്ളത്. ജമ്മുകശ്മീരീല്‍ നിന്നുള്ള എംഎല്‍എമാരുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യം പിരിയുകയാണെന്നുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.