Skip to main content
Chandigarh

jeans

ഹരിയാനയിലെ റോത്തക് ജില്ലയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇഷാപൂര്‍ ഖേരി ഗ്രാമ പഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

 

ഗ്രാമത്തില്‍ ഒളിച്ചോട്ടം പതിവായെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പാണ് പഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിന് ശേഷം ഗ്രാമത്തിലെ സ്ഥിതിഗതികളില്‍ വ്യത്യാസമുണ്ടെന്നാണ് ഗ്രാമ പഞ്ചായത്ത് തലവന്‍ പറയുന്നത്.

 

വിലക്കിന് മുമ്പ് ഇവിടുത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ഉള്‍പ്പെടെയുള്ള പുതിയ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് കോളേജിലും മറ്റും പോയിരുന്നത്. എന്നാല്‍ വിലക്കിന് ശേഷം പരമ്പരാഗത രീതിയുള്ള വസ്ത്രമാണ് അവര്‍ ധരിക്കുന്നതെന്നും ഗ്രാമത്തലവന്‍ പറയുന്നു.

 

എന്നാല്‍ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് പെണ്‍കുട്ടികള്‍ക്കുള്ളത്. ജീന്‍സിനും മൊബൈല്‍ ഫോണിനും വിലക്കേര്‍പ്പെടുത്തിയത് വളരെ പ്രാകൃത സമീപനമാണെന്നും തങ്ങള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാന്‍ മാറ്റാര്‍ക്കും അവകാശമില്ലെന്നും കോളേജ് വിദ്യാര്‍ത്ഥിയായ
ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി പറഞ്ഞു.