Skip to main content
Delhi

YSR-Congress-ANI

ആന്ധ്രപ്രദേശിന് പ്രത്യകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാജിവച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് രാജിക്കത്ത് കൈമാറിയത്.

 

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തി വരികയായിരുന്നു. ആന്ധ്രയിലെ ജനങ്ങളോടുള്ള വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പരാജയപ്പെട്ടുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എം.പിമാര്‍ പറഞ്ഞിരുന്നു.
കുറ്റപ്പെടുത്തി.

 

എന്‍.ഡി.എ സര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും സഭയിലെ ബഹളത്തിന്റെ പേര് പറഞ്ഞ് സ്പീക്കര്‍ ഇത് പരിഗണനയിലെടുത്തിരുന്നില്ല. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ സര്‍ക്കാരിനെതിരെ തെലുങ്ക്‌ദേശം പാര്‍ട്ടിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കയിരുന്നു.