chennai
ഐ.എന്‍.എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലണ്ടനിലായിരുന്ന കാര്‍ത്തി ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഭാസ്‌കര രാമനെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
2007ല്‍ പി.ചിദംബംദം ധനമന്ത്രിയായിരിക്കുമ്പോള്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി വ്യവസ്ഥകള്‍ ലംഘിച്ച് ഐ.എന്‍.എക്‌സ് മീഡിയയിലേക്ക് വിദേശ നിക്ഷേപം നടത്തുന്നതിനുള്ള അനുമതി വാങ്ങിനല്‍കിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെ സി.ബി.ഐ ആരോപിക്കുന്ന കുറ്റം. ഇതിന് കണ്‍സള്‍ട്ടേഷന്‍ ഫീസായി കാര്‍ത്തി പത്ത് ലക്ഷം രൂപ വാങ്ങിയതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.