Delhi
ബാങ്കുകളെ കബിളിപ്പിച്ച് 800 കോടിയോളം രൂപ തട്ടിച്ച സംഭവത്തില്‍ റോട്ടോമാക് പേനാ കമ്പനി ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. കോത്താരിയുടെ കാണ്‍പൂരിലെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. അലഹാബാദ് ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോത്താരിക്കെതിരെ കേസെടുത്തിരിക്കുന്നത്.
യൂണിയന്‍ ബാങ്കില്‍ നിന്ന് 485 കോടി രൂപയും അലഹാബാദ് ബാങ്കില്‍ നിന്ന് 352 കോടിയും വായ്പയെടുത്ത കോത്താരി ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരിച്ചടച്ചിട്ടില്ല.