കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കടലില്‍ ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മണിക്കുറില്‍ 100 വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്. കേരതീരത്തും മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിലും തിഴ്‌നാട്ടിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്ഓഖി ചുഴലിക്കാറ്റിനെ 'അതിശക്ത' വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ട്. മിനിക്കോയിക്ക് 110 കിലോ മീറ്റര്‍ ഉത്തരപടിഞ്ഞാറും അമിനി ഡിവിക്ക് 290 കിലോ മീറ്റര്‍ ദക്ഷിണകിഴക്കുമാണ് കാറ്റിന്റെ സഞ്ചാരം.