Delhi
രാജ്യത്തെ നാല്‍പ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കിനി പുരുഷന്മാര്‍ക്കൊപ്പമല്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒറ്റയ്ക്ക് സൗദി അറേബ്യയക്ക് പോകാം. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര ഹജ്ജ്കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. യോഗത്തില്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തിരുന്നു.
തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, ലോകത്തെമ്പാടുമുള്ള മുസ്ലീം സ്ത്രീകള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടെന്നും വനിതാവകാശ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.