ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തി ഹാര്‍ദിക് പട്ടേലിന്റെ അനുയായി നരേന്ദ്ര പട്ടേല്‍. പത്ര സമ്മേളത്തിലൂടെയാണ് നരേന്ദ്ര പട്ടേല്‍ ഇക്കര്യം വെളിപ്പെടുത്തിയത്.ഞായറആഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നരേന്ദ്ര പട്ടേല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ബി.ജെ.പിയില്‍ ചേരാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വരുണ്‍ പട്ടേലിനെയും ബി.ജെ.പിയെയും ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാട്ടുന്നതിനുവേണ്ടിയാണ് താന്‍ അവര്‍ക്കൊപ്പം കൂടിയതെന്ന് നരേന്ദ്ര പട്ടേല്‍ പറഞ്ഞു.
കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന്റെ മുന്‍ സഹായി വരുണ്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് നരേന്ദ്ര പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സംവരണ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണ്‍ പട്ടേല്‍ ബി.ജെ.പിയിലേക്കു ചേര്‍ന്നത്. വരുണ്‍ പട്ടേല്‍ വഴി തനിക്ക് ഒരുകോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തതെന്ന് നരേന്ദ്ര പട്ടേല്‍ പറഞ്ഞു.ഇതിന് മുന്നോടിയായി ലഭിച്ച പത്ത് ലക്ഷം രൂപയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനനടത്തിയത്.
'എനിക്കുവേണ്ടി വരുണ്‍ പട്ടേല്‍ ബി.ജെ.പിയുമായി ഒരുകോടിയുടെ ഡീലാണ് ഉണ്ടാക്കിയത്. അഡ്വാന്‍സായി പത്തുലക്ഷം എനിക്കു തന്നു. നാളെ അവര്‍ 90ലക്ഷം തരുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ റിസര്‍വ് ബാങ്ക് മുഴുവന്‍ എനിക്കു നല്‍കിയാലും എന്നെ വിലക്കുവാങ്ങാന്‍ അവര്‍ക്കാവില്ല.' അദ്ദേഹം പറഞ്ഞു.അതേസമയം ആരോപണങ്ങള്‍ വരുണ്‍ പട്ടേല്‍ നിഷേധിച്ചു. കോണ്‍ഗ്രസ് ആണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.