Bengaluru
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു. കരള്‍രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം.നടരാജനെ കാണാനാണ് പരോള്‍.
ഒക്ടോബര്‍ മൂന്നിന് പതിനഞ്ചുദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ജയില്‍ വകുപ്പിന് ശശികല അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ ബംഗളുരു ജയില്‍ അധികൃതര്‍ തള്ളിയിരുന്നു. മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് അപേക്ഷ തള്ളിയത്.കേസില്‍ ഫെബ്രുവരി 15ന് ശശികല ജയിലിലായതിനു ശേഷം ആദ്യമായാണ് പരോള്‍ അനുവദിക്കുന്നത്.