Skip to main content
Delhi

ramnath-kovind

തമിഴ്‌നാട് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാറിലും പുതിയ ഗവര്‍ണറെ നിയമിച്ചു. തമിഴ്‌നാടിന്റെ ഗവര്‍ണറായി മുന്‍ അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയെയാണ് നിയമിച്ചിട്ടുള്ളത്. നേരത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനായിരുന്നു തമിഴ്‌നാടിന്റെ അധിക ചുമതല നല്‍കിയിരുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് മുഴുവന്‍ സമയത്തേയ്ക്ക് ഒരു ഗവര്‍ണറെ നിയമിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു ഇതിനെതുടര്‍ന്നാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ അധിക ചുമതലയ്ക്ക് പകരമായി പുതിയ ഗവര്‍ണറെ നിയമിച്ചിട്ടുള്ളത്.

 

കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് അഡ്മിറല്‍ ഡി കെ ജോഷിയേയും മേഘാലയയുടെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് ഗംഗാ പ്രസാദ് മിശ്രയേയുമാണ് നിയമിച്ചിട്ടുള്ളത്. അരുണാചല്‍ പ്രദേശ്, മേഘാലയ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചിട്ടുള്ളത്. സത്യപാല്‍ മാലിക്കിനാണ് ബീഹാറിന്റെ ഗവര്‍ണറുടെ ചുമതല.  രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഗവര്‍ണര്‍ നിയമനം അറിയച്ചത്.