Skip to main content
Bengaluru


electric car charger

ബഹുനിലക്കെട്ടിടങ്ങളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യനുള്ള സംവിധാനം നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ച വ്യവസായ വകുപ്പിന്റെ നിര്‍ദേശത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു.

 

ഷോപ്പിഗ്മാളുകള്‍, വ്യവസായ കേന്ദ്രങ്ങള്‍, ഫഌറ്റുകള്‍, തുടങ്ങിയ ഇടങ്ങിലൊക്കെയാണ് ഇനി മുതല്‍  ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ് സംവിധാനം നര്‍ബന്ധമാക്കിയിരിക്കുന്നത്. ഈ നടപടിയിലൂടെ ലക്‌ട്രോണിക് വാഹനങ്ങളോടുള്ള പൊതുജനങ്ങളുടെ സമീപനം മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം