അപർണ്ണാ ബാലമുരളി വീണ കെണി

Glint Staff
Mon, 01-08-2022 04:02:28 PM ;

 

ചില ആക്ടിവിസ്റ്റുകളും അവർ നേതൃത്വം കൊടുക്കുന്ന ആളില്ലാ സംഘടനകളും ഇവയ്ക്ക് കിട്ടുന്ന മാധ്യമ സ്വീകാര്യതയും. ഇതെല്ലാംകൂടി സൃഷ്ടിക്കുന്ന ചില അഭിപ്രായങ്ങൾ ഇത്തരം ഒരു അഭിപ്രായം വെള്ളംതൊടാതെ വിഴുങ്ങിയതിൻ്റെ ഫലമാണ് ഇക്കുറി ദേശീയ ചലച്ചിത്ര അവാർഡ് നേടിയ അപർണ ബാലമുരളി വീണ കെണി. നായകന് കൊടുക്കുന്ന അതേ വേതനം നായികയ്ക്കും സിനിമയിൽ വേണമെന്ന് ഒരു ചടങ്ങിൽ അപർണ ബാലമുരളി പറഞ്ഞു .ഇതിനെ നിർമാതാക്കളുടെ സംഘടന നേതാവ് സുരേഷ് ഏറ്റു പിടിച്ചു. സുരേഷിൻ്റെ ചോദ്യങ്ങൾ പ്രസക്തവും ഉചിതവും. ഇത് താമസിയാതെ സിനിമാലോകത്ത് വ്യാപിക്കുകയും നിർമ്മാതാക്കളുടെയും സിനിമാമേഖലയിൽ അപർണ ബാലമുരളി യെക്കുറിച്ച് വിപരീത ധാരണ പരക്കാൻ കാരണമാവുകയും ചെയ്തേക്കാം. ചലച്ചിത്രരംഗത്ത് വാഗ്ദാനമായി ഉയരാൻ തുടങ്ങുന്ന ഈ വേളയിലാണ് ഇത്തരമൊരു വിവാദത്തിലേക്ക് അപർണ ചെന്ന് പെട്ടിരിക്കുന്നത്. സുരേഷ് ഉന്നയിക്കുന്ന വാദമുഖങ്ങൾ വളരെ യുക്തിഭദ്രം ആണ് മോഹൻലാൽ ഒരു പടത്തിൽ അഭിനയിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ സിനിമ തിയറ്ററിൽ എത്തുന്നതിനു മുൻപുതന്നെ നിർമ്മാതാവിന് മുടക്കുമുതൽ കിട്ടും. അപർണ ബാലമുരളി അഭിനയിക്കുന്ന ഒരു ചിത്രത്തിന് ആ രീതിയിൽ കിട്ടുമോ? പിന്നെയെങ്ങനെയാണ് നായകനും നായികയ്കയ്ക്കും ഒരേ വേതനം ശരിയാവുക.സിനിമ വ്യവസായമാണ് വ്യവസായത്തിൽ ലാഭം അനിവാര്യമാണ് .ലാഭത്തിന് അനുകൂലമായ ഘടകങ്ങളെ ആവശ്യമുള്ളപ്പോൾ അതിന് അതിൻ്റേതായ മൂല്യവും ഉണ്ടാവും. നായകൻ്റെ യായാലും നായികയുടേതായാലും അവരുടെ ശേഷിയുടെ വില നിശ്ചയിക്കുന്നത് അവരവർ തന്നെയാണ്. അപർണ ബാലമുരളി ഇതു പറഞ്ഞപ്പോൾ ഇത്രയൊന്നും ആലോചിച്ചിട്ട് ഉണ്ടാവില്ല. ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും ഒക്കെ ച്ചേർന്ന് രൂപീകരിക്കുന്ന ധാരണക്കെണികളിൽ ഇതു പോലെ ചില പെട്ടു പോകുന്നു.

 

Tags: