പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ട് മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൂടി ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ് പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ താഗതമന്ത്രി എ.കെ.ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ഗതാഗത വകുപ്പിലെയും കെ.എസ്.ആര്‍.ടി.സിയിലേയും ഉന്നത ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്