Skip to main content

Image- Manoramaonline

കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 പൊലീസുകാര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തോട്ടട കീഴുന്നപാറയിലെ കാന്‍ബേ  റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന ക്ലാസിന്റെ ഉദ്ഘാടനത്തിനിടെയാണ് അപകടം നടന്നത്. പരിപാടിക്കിടെ റിസോര്‍ട്ടിലെ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

 

 പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.