തീവ്രമായ മഴയ്ക്ക് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. 70 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പില്‍ നിന്നും 16 അടി താഴെമാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളതെങ്കിലും മുന്‍കരുതലിന്റെ ഭാഗമായിട്ടാണു ഷട്ടര്‍ തുറന്നിരിക്കുന്നത്.
.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു വരികയാണ്. നിലവില്‍ 132 അടിയാണ് ഡാമിലെ ജലനിരപ്പ്. വൈദ്യുതോല്‍പാദനത്തെ ബാധിക്കുമെന്നതിനാല്‍ ലോവര്‍ പെരിയാര്‍ തുറക്കേണ്ടതില്ലെന്ന് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ മലമ്പുഴ, നെയ്യാര്‍, കല്ലട. കുറ്റ്യാടി, മംഗലം, പീച്ചി, മീങ്കര, ചുള്ളിയാര്‍, മലങ്കര, കാരാപ്പുഴ തുടങ്ങിയവയെല്ലാം തുറന്നിട്ടിരിക്കുകയാണ്.