അലക്ഷ്യമായി വാഹനമോടിച്ചു; ഗവാസ്‌കറിനെതിരെ പരാതിയുമായി എ.ഡി.ജി.പി

Glint Staff
Thu, 21-06-2018 06:26:42 PM ;

ADGP sudesh kumar, Gavaskar

മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ എ.ഡി.ജി.പി സുദേഷ് കുമാര്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കറിന് പരിക്കേറ്റത് എന്നാണ് പരാതിയില്‍ പറയുന്നത്. ഗവാസ്‌കറിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുദേഷ് കുമാറിന്റെ നീക്കം.

 

എ.ഡി.ജി.പിയുടെ മകള്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴുത്തിനു പരുക്കേറ്റ ഇയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗവ. ആശുപത്രിയിലെ പരിശോധനയില്‍ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടര്‍ന്നാണു ഗവാസ്‌കറെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

 

സംഭവത്തെ തുടര്‍ന്ന് ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന സുദേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

 

Tags: