സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; വയനാട് ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്ടം

Glint Staff
Mon, 11-06-2018 12:33:39 PM ;

heavy-rain

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ ഏകദേശം ഏഴ് കോടിയുടെ കൃഷി നാശനഷ്ടമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇടുക്കിയില്‍ പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

 

മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കാവുന്ന അവസ്ഥയിലാണ്. അതിനാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികള്‍ ഇവിടങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

 

ബുധനാഴ്ച വരെ മഴയും കാറ്റും ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

 

 

Tags: