പുതുവൈപ്പിന്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യ മന്ത്രി. പദ്ധിക്കെതിരെ സമരംചെയ്യുന്നവരു മായി മുഖ്യ മന്ത്രി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇക്കാര്യം പറഞ്ഞത്. പദ്ധതി വരുന്നതു മൂലം നഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ട സഹായങ്ങള്‍ ചെയ്യും. അല്ലാതെ ഇത്തരം പദ്ധതികള്‍ ഉപേക്ഷിക്കാനാകില്ല അത് തെറ്റായ സന്ദേശം നല്‍കും . പദ്ധതിയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കും. അവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുംഅതിനായി ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായി. ഈ പരിശോധന പൂര്‍ത്തിയാകുന്നതു വരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വക്കും, ഈ തീരുനാനത്തെ ഐ ഓ സി യും അനുകൂലിച്ചിട്ടുണ്ട്.
ഇതോടെ ദിവസങ്ങളായി നീണ്ടു നിന്ന പ്രദേശവാസികളുടെ പ്രതിഷേധത്തിന് തത്ക്കാലം ശമനനമായി. ഇവിടെ നടക്കുന്ന നിര്‍ന്നാണ പ്രവര്‍ത്തനങ്ങള്‍ പാരിശസ്ഥിതിക ചട്ടങ്ങള്‍ പാലിക്കാതെയാണെന്നതായിരുന്നു സമരക്കാരുടെ പ്രധാനപ്രശ്‌നം പ്രതിഷേധത്തിനെതിരെ ഉണ്ടായ പോലീസ് അക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.