കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോടും സി.ബി.ഐയോടും നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടു. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ വാദം. ഇതിന് മുമ്പും സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി ദിലീപ് ആഭ്യന്തര സെക്രട്ടറിയെ സമീച്ചിരുന്നു. എന്നാല്‍ അനുകൂല തീരുമാനമുണ്ടായില്ല.
നടി ആക്രമണക്കേസില്‍ കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.