ലാവ്‌ലിന്‍ കേസ്സില്‍ പിണറായിയെ കുറ്റവിമുക്തനാക്കി

Glint Staff
Wed, 23-08-2017 09:44:51 PM ;
Kochi

ഒരു പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയ ചര്‍ച്ചകളിലെ മുഖ്യ കേന്ദ്രബിന്ദുവായിരുന്ന എസ്. എന്‍ സി ലാവ്‌ലിന്‍ കേസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരളാ ഹൈക്കോടതി കുററവിമുക്തനാക്കി. സി ബി ഐ പിണറായി വിജയനെ തിരഞ്ഞ് പിടിച്ച് പ്രതിയാക്കുകയായിരുന്നുവെന്ന രൂക്ഷവിമര്‍ശനവും ഹോക്കോടതി നടത്തി. അദ്ദേഹത്തോടൊപ്പം കേസ്സിലെ പ്രതികളായിരുന്ന മോഹനചന്ദ്രന്‍, ഫ്രാന്‍സിസ് എന്നിവരെ കുറ്റവുക്തരാക്കിയ കോടതി മറ്റ് മൂന്നു പേര്‍ കേസ്സില്‍ വിചാരണ നേരിടട്ടെയെന്നും വിധിച്ചു.
       പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ കേസ്സ് തുടരാനുള്ള അനുമതി ലാവ്‌ലിന്‍ കേസ്സില്‍ അഴിമതി നടന്നിട്ടുണ്ട് എന്നുള്ള കോടതിയുടെ പ്രാഥമിക ബോധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുളള ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ സുപ്രീം കോടതിയ സമീപിക്കുന്നുണ്ട്.

 

Tags: