Skip to main content

വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റി നിര്‍ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ലൈന്‍ വലിക്കാനുള്ള പ്രവര്‍ത്തനങ്ങളെയും ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തെയും ചിലര്‍ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമര്‍ശം. നാടിന് വൈദ്യുതി ലഭിക്കാനും നാട് വികസിക്കാനുമുള്ള അവസരങ്ങളാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും പിണറായി പറഞ്ഞു.

 

നാടിന്റെ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതിര്‍പ്പുകളെ നേരിടുമെന്നും എതിര്‍പ്പുമായി രംഗത്തെത്തുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ആര്‍ക്കെങ്കിലും എതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.