Skip to main content

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണങ്ങളുടെ അന്വേഷണത്തില്‍ ബാറുടമകള്‍ മൊഴി മാറ്റിപ്പറയാന്‍ പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയതായി വ്യവസായി വി.എം രാധാകൃഷ്ണന്‍. ലീഗല്‍ ഫണ്ട് എന്ന പേരില്‍ ബാറുടമകളില്‍ നിന്ന്‍ പിരിച്ച പണം കോഴയായി നല്‍കിയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

 

കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയിലാണ് ബാര് ഹോട്ടലുടമസ്ഥ അസോസിയേഷനെതിരെ രാധാകൃഷ്ണന്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതി ഉത്തരവിട്ട തുടരന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മൊഴിയെടുക്കാന്‍ വിളിച്ചാല്‍ തെളിവുകള്‍ നല്‍കുമെന്നും പറഞ്ഞു.